മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി ചിദംബരം ദല്‍ഹി ഹൈക്കോടതിയില്‍

Monday 23 July 2018 12:49 pm IST

ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ്​ അഴിമതി കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി. ചിദംബരം ദല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണിത്​. 

ഈ മാസം 31ന്​ കുറ്റപത്രം പരിശോധിക്കുമെന്ന്​കോടതി അറിയിച്ചിട്ടുണ്ട്​.  18 പ്രതികളാണ് ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്രതത്തിലുള്ളത്. കുറ്റപത്രം കോടതി സ്വീകരിച്ചാല്‍ ചിദംബരം വിചാരണ നേരിടണ്ടേിവരും. അതേസമയം, ചിദംബരത്തിന്റെ ജാമ്യാപേക്ഷ ദല്‍ഹി പട്യാലയിലെ പ്രത്യേക സിബിഐ കോടതി ഉച്ചക്ക് രണ്ടു മണിക്ക് പരിഗണിക്കുന്നുണ്ട്.

എയര്‍സെല്‍ കമ്പനി വാങ്ങാന്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് വഴിവിട്ട് അനുമതി നല്‍കിയെന്നും ഇതിന് കോടികള്‍ കമ്മീഷനായി കൈപ്പറ്റിയെന്നുമാണ് കേസ്. 2006ലാണ് ഇടപാട് നടന്നത്. മലേഷ്യയിലെ മാധ്യമരാജാവ് ടി. അനന്തകൃഷ്ണന്‍, റാല്‍ഫ് മാര്‍ഷല്‍, മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി അശോക് കുമാര്‍ ഝാ, അഡീ. സെക്രട്ടറി അശോക് ചാവ്‌ല, ഐഎഎസ് ഓഫീസര്‍മാരായ  കുമാര്‍ സഞ്ജയ് കൃഷ്ണ (ജോ. സെക്രട്ടറി) ദീപക് കുമാര്‍ സിങ് (ഡയറക്ടര്‍) അണ്ടര്‍ സെക്രട്ടറി രാം ശരണ്‍, എസ്. ഭാസ്‌ക്കര രാമന്‍, എ. പളനിയപ്പന്‍, വി. ശ്രീനിവാസന്‍, കാര്‍ത്തിയുടെ കമ്പനികളായ ചെസ് മാനേജ്‌മെന്റ് കമ്പനി, അഡ്‌വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവരാണ് മറ്റു പ്രതികള്‍. 

600 കോടിവരെയുള്ള വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കാനെ കേന്ദ്ര ധനമന്ത്രിക്ക് അധികാരമുള്ളു എന്നിരിക്കെ 3,200 കോടിയുടെ ഇടപാടിന് ചിദംബരം വഴിവിട്ട് അനുമതി നല്‍കി, വെറും 180 കോടിയുടെ ഇടപാടെന്ന് രേഖകളില്‍ കാണിച്ച് 3,200 കോടിയുടെ ഇടപാട് നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.