മഴക്കെടുതി : കേന്ദ്രസഹായം പോസിറ്റീവായി കാണുന്നുവെന്ന് മുഖ്യമന്ത്രി

Monday 23 July 2018 2:18 pm IST

കൊല്ലം: സംസ്ഥാനത്തെ മഴക്കെടുതിക്ക്​കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയ സഹായം പോസിറ്റീവായി കാണുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.  ബാക്കി കാര്യങ്ങള്‍ നടക്കുമോ ഇല്ലയോ എന്ന്​ പിന്നീട്​ നോക്കാമെന്നും പിണറായി പറഞ്ഞു.

മഴക്കെടുതി ബാധിച്ച ജില്ലകളിലെ കലക്ടര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ മഴക്കെടുതി ബാധിച്ച ജില്ലകള്‍ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന്​ അദ്ദേഹം മറുപടി നല്‍കിയില്ല.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.