കണ്ണൂര്‍: കണ്ണവത്തെ എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, പോപ്പുലര്‍ ഫ്രണ്ട് നടത്തിയ എല്ലാ കൊലപാതകങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എബിവിപി കണ്ണൂര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ നടന്ന കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ നൂറുകണക്കിന് എബിവിപി പ്രവര്‍ത്തകര്‍ അണിനിരന്നു. സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെ ഉദ്ഘാടനം കഴിഞ്ഞയുടന്‍ പോലീസ് അതിക്രമം നടത്തുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിവീശുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നു.
പോലീസ് അതിക്രമത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സംസ്ഥാന ജോയിന്റ സെക്രട്ടറി സുജിത്ത് ഉള്‍പ്പെടെയുളള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: