ചാനല്‍ വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങി, രണ്ട് പേരെ കാണാതായി

Monday 23 July 2018 3:24 pm IST

കോട്ടയം:വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സ്വകാര്യ വാര്‍ത്താ ചാനലിലെ രണ്ടു പേരെ കാണാതായി. കടുത്തുരുത്തിയില്‍ നിന്നും മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം ഉണ്ടായത്. 

പ്രദേശിക ലേഖകന്‍ സജി, ഡ്രൈവര്‍ ബിപിന്‍ എന്നിവരെയാണ് കാണാതായത്. കോട്ടയം ലേഖകന്‍ ശ്രീധരന്‍ കാമറാന്‍ അഭിലാഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വൈക്കം മേഖലയിലെ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സംഘം കടുത്തുരുത്തി മുണ്ടാറിലേക്ക് സഞ്ചരിക്കുന്നതിനിടെ വള്ളം എഴുമാത്തുരുത്ത് കായലിലേക്ക് മറിയുകയായിരുന്നു. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.