ജപ്പാനില്‍ ഉഷ്ണക്കാറ്റ്: മരണം 44 ആയി

Monday 23 July 2018 3:54 pm IST

ടോക്കിയോ: ജപ്പാനില്‍ തുടരുന്ന ഉഷ്ണക്കാറ്റില്‍ മരണം 44 ആയി. ഞായറാഴ്ച 11 പേര്‍ മരിച്ചതോടെയാണ് വീണ്ടും മരണനിരക്ക് ഉയര്‍ന്നത്. ജൂലൈ ഒമ്പതു മുതലാണ് അത്യുഷ്ണത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.

ജപ്പാനിലെ കുമാഗയയില്‍ അന്തരീഷ ഊഷ്മാവ് 41 ഡിഗ്രി സെല്‍ഷ്യസാണ്. മറ്റു പ്രദേശങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസും അതില്‍ കൂടുതലുമാണ് ചൂട്. നഗരങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസ് കൂടി ചൂടു വര്‍ധിക്കാന്‍ സാധ്യതയുള്ളതായി ജപ്പാന്‍ മീറ്ററോളജിക്കല്‍ ഏജന്‍സി അറിയിച്ചു.

നേരിട്ട് സൂര്യപ്രകാശം തട്ടുന്നതും നിര്‍ജ്ജലീകരണം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.