ലാലിഗ പ്രീസീസണ്‍: വിനീത് കളിക്കില്ല

Monday 23 July 2018 3:57 pm IST

കൊച്ചി: കൊച്ചിയില്‍ തുടങ്ങുന്ന ലാലിഗ ഫുട്‌ബോള്‍ പ്രീസീസണ്‍ ടൂര്‍ണമെന്റിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടി. സ്‌ട്രൈക്കര്‍ സി.കെ.വിനീതിന് ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയില്ല.

താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്. വിനീതിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ പ്രീസീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനാണ് കൊച്ചി ചൊവ്വാഴ്ച മുതല്‍ വേദിയാകുന്നത്.

ഓസ്‌ട്രേലിയന്‍ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്പാനിഷ് ലീഗിലെ ജിറോണ എഫ്‌സിയാണു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.