വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ജന്മഭൂമി ലേഖകന് വധഭീഷണി

Monday 23 July 2018 4:45 pm IST
മുളയുടെ കര്‍ട്ടനുകള്‍ വില്‍ക്കുന്ന കച്ചവടത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുന്നുവെന്നാണ് ഇന്നത്തെ ജന്മഭൂമിയുടെ ഒന്നാം പേജിലെ വാര്‍ത്ത.

കൊച്ചി: വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ജന്മഭൂമി ലേഖകന് വധഭീഷണി. ഭീകരപ്രവര്‍ത്തനത്തിന് കര്‍ട്ടന്‍ വില്‍പ്പന മറയാക്കുന്നു എന്ന വാര്‍ത്ത  പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ ലേഖകനെ കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം ഓഫീസില്‍  വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോണ്‍ കോള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ ഡിജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി

മുളയുടെ കര്‍ട്ടനുകള്‍ വില്‍ക്കുന്ന കച്ചവടത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുന്നുവെന്നാണ് ഇന്നത്തെ ജന്മഭൂമിയുടെ ഒന്നാം പേജിലെ വാര്‍ത്ത.  മെത്തയും കര്‍ട്ടനുമായി വീടുകള്‍ കയറിയിറങ്ങി വിവരശേഖരണം നടത്തുകയാണ് ഈ സംഘത്തിന്റെ രീതി. 

സൈനികര്‍, രാഷ്ട്രീയ സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങളാണ് ഭീകരസംഘടനകള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നത്. 

ഭീകരപ്രവര്‍ത്തനത്തിന് കര്‍ട്ടന്‍ വില്‍പ്പന മറ; ലക്ഷ്യം വിവരശേഖരണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.