സ്ത്രീത്വത്തെ അപമാനിച്ചു;ടൈംസ് നൗ സീനിയര്‍ എഡിറ്റര്‍ അറസ്റ്റില്‍

Monday 23 July 2018 4:56 pm IST

ന്യൂദല്‍ഹി: സ്ത്രീത്വത്തെ അപമാനിച്ചതിന്  ടൈംസ് നൗ ടിവി എക്‌സിക്യുട്ടിവ് എഡിറ്റര്‍ വിവേക് നാരായണനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സമ്മതമില്ലാതെ രണ്ടു സ്ത്രീകളുടെ ഫോട്ടോ എടുത്തതിനാണ് വിവേകിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തു നിന്ന് ദല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്നു  ദല്‍ഹി സ്വദേശികളായ സ്ത്രീകള്‍.  അരുതെന്ന് അവര്‍ വിലക്കിയിട്ടും  വിവേക് നാരായണ്‍ ഫോട്ടോ എടുക്കുകയായിരുന്നുവെന്നും സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് വിവേകിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍  ഫോട്ടോ അതില്‍ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 

അതേസമയം വിവേക് നാരായണന്‍ റിസര്‍വ് ചെയ്ത സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പ്രശ്്‌നങ്ങളുടെ തുടക്കമെന്ന് അദ്ദേഹത്തോടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.