രാഹുൽ ഗാന്ധി 'വെറുപ്പിൻ്റെ വ്യാപാരി' ; രാഷ്ട്രീയ ലാഭത്തിനായി മുതലക്കണ്ണീർ പൊഴിക്കുന്നു

Monday 23 July 2018 5:57 pm IST

ന്യൂദല്‍ഹി: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. രാഹുല്‍ ഗാന്ധിയെ 'വെറുപ്പിന്റെ വ്യാപാരി' എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. ആൾവാറിലെ ആൾക്കൂട്ട കൊലപാതകം സംബന്ധിച്ച് പ്രധാനമന്ത്രിയെ വിമർശിച്ചതിനാണ് രാഹുലിനെ കേന്ദ്രമന്ത്രി വിമർശിച്ചത്.

'ഓരോ തവണ കൊലപാതകങ്ങള്‍ നടക്കുമ്പോഴും രാഹുല്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്. രാഷ്ട്രീയ ലാഭത്തിനായി നിങ്ങള്‍ സമൂഹത്തെ എല്ലാ വിധത്തിലും വിഭജിക്കുകയാണ്, പിന്നീട് മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നു. വെറുപ്പിന്റെ വ്യാപാരിയാണ് നിങ്ങള്‍'- ഗോയല്‍ ട്വിറ്ററില്‍ ആരോപിച്ചു.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുലിനെതിരെ രംഗത്തെത്തി. 'രാഹുലിന്റെ പ്രസ്താവന ആർത്തി മൂത്ത രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണെന്ന് അവര്‍ ആരോപിച്ചു. വിദ്വേഷത്തിന്റെ ഏറ്റവും മോശമായ അവസ്ഥയ്ക്കാണ് രാഹുല്‍ ഗാന്ധിയുടെ കുടുംബം 1984ല്‍ നേതൃത്വം നല്‍കിയത്. അതുതന്നെയാണ് ഇപ്പോഴും അദ്ദേഹം തുടരുന്നതെന്നത് ലജ്ജാവഹമായ കാര്യമാണ്- മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇന്ത്യ ഒരു ചലച്ചിത്രമല്ലെന്നും സിനിമയിലെന്നതുപോലെയുള്ള അഭിനയം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിന്ദി കവിതയാണ് ട്വീറ്റ് ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.