ന്യൂദല്‍ഹി; ആര്‍ജെഡി നേതാവും ദേശീയ വക്താവുമായ ശങ്കര്‍ ചരണ്‍ ത്രിപാഠിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചാ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതാണ് നടപടിക്ക് കാരണം.
രാഹുലിന്റെ നടപടി കുട്ടിക്കളിയായിപ്പോയെന്നും 2019ല്‍ പ്രധാനമന്ത്രിയാകാന്‍ തുനിഞ്ഞിറങ്ങിയ ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയായിപ്പോയെന്നുമാണ് ശങ്കര്‍ പ്രതികരിച്ചത്. രാഹുലിന്റെ പ്രസംഗം നന്നായി. പക്ഷെ കെട്ടിപ്പിടുത്തവും കണ്ണടയ്ക്കലും പ്രസംഗത്തെ ഒഴുക്കിക്കളഞ്ഞെന്നും ശങ്കര്‍ പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസുമായി സഖ്യമുള്ള ആര്‍ജെഡിക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: