ന്യൂദല്‍ഹി; അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ അഴിമതി കേസില്‍ അനുബന്ധ കുറ്റപത്രത്തിന്മേലുള്ള വിധി ഇന്ന്. കേസ് ഇന്നലെ പരിഗണിച്ച ദല്‍ഹി പാട്യാല ഹൗസ് കോടതി വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കുറ്റപത്രം അംഗീകരിക്കണോയെന്നതിലാണ് ഇന്ന് വിധി പുറപ്പെടുവിക്കുക. വിവിഐപികള്‍ക്ക് വേണ്ടിയുള്ള അഗസ്റ്റ കോപ്ടര്‍ വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: