ഇറാന് താക്കീതുമായി ട്രംപ്

Tuesday 24 July 2018 2:40 am IST

വാഷിങ്ടണ്‍: ഇറാന് ശക്തമായ താക്കീതുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇനിയും അമേരിക്കയെ കുറ്റപ്പെടുത്തിയാല്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നാണ് ട്വിറ്ററിലൂടെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിക്ക് താക്കീത് നല്‍കിയിരിക്കുന്നത്. 

ഇനിയൊരിക്കല്‍ കൂടി യുഎസിനെ കുറ്റപ്പെടുത്തിയാല്‍ ചരിത്രത്തിലുടനീളം വളരെ കുറച്ചു മാത്രം ഉണ്ടായിട്ടുള്ളതരം പ്രത്യാഘാതങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്നാണ് ട്വീറ്റ്. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ അമേരിക്കയാണെന്ന റുഹാനിയുടെ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്. മരണത്തെയും കലാപത്തെയും കുറിച്ച് നിങ്ങള്‍ പുലമ്പുന്ന വാക്കുകള്‍ കേട്ടിരിക്കുന്ന രാജ്യമായിരിക്കില്ല ഇനി ഞങ്ങള്‍, അതുകൊണ്ട് കരുതിയിരിക്കാനും ട്രംപ് കുറിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.