യുഎല്‍ഇഡി ടെലിവിഷന്‍ ശ്രേണിയുമായി ലോയ്ഡ്

Tuesday 24 July 2018 2:41 am IST
"ലോയിഡ് 4കെ യുഎല്‍ഇഡി ടെലിവിഷന്‍ ശ്രേണി നടന്‍ മോഹന്‍ലാല്‍ വിപണിയില്‍ അവതരിപ്പിക്കുന്നു, ഹാവല്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ മാനേജിങ്ങ് ഡയറക്ടറുമായ അനില്‍ റായ് ഗുപ്ത, ലോയിഡ് സി.ഇ.ഒ ഷഷി അറോറാ എന്നിവര്‍ സമീപം."

കൊച്ചി : അടുത്ത തലമുറയില്‍പ്പെട്ട 4കെ യുഎല്‍ഇഡി ടെലിവിഷന്‍ ശ്രേണി ലോയിഡ് അവതരിപ്പിച്ചു. ഇമേജ് നിലവാരം ലോകോത്തരമാക്കുന്ന നൂതനമായ യുഎല്‍ഇഡി സാങ്കേതിക വിദ്യയാണ് പുതിയ ടെലിവിഷന്‍ ശ്രേണിയില്‍ ഉപയോഗിച്ചിരിക്കുന്നത്.  ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനില്‍ റായ് ഗുപ്ത, ലോയിഡ് സിഇഒ ഷഷി അറോറ, നടന്‍ മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചത്. 

കമ്പനിയുടെ വളര്‍ച്ചയില്‍ കേരളത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് അനില്‍ റായ് ഗുപ്ത പറഞ്ഞു. കേരള വിപണി. സാങ്കേതികവിദ്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നതുകൊണ്ടാണ് ആദ്യമായി യുഎല്‍ഇഡി ടിവി ശ്രേണി ഇവിടെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്കല്‍ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരം ഹാവെല്‍സ് ഉല്‍പന്നങ്ങളാണെന്നും അതേ സ്ഥാനം ലോയ്ഡിനും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എയര്‍ കണ്ടീഷനര്‍, ടെലിവിഷന്‍, വാഷിങ് മെഷീന്‍ തുടങ്ങി കമ്പനിയുടെ ഉല്‍പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഷോറൂമുകള്‍ ആരംഭിക്കുമെന്ന് ലോയിഡ് സിഇഒ ഷഷി അറോറ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.