ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ നിര്‍ദേശം

Tuesday 24 July 2018 2:42 am IST

കൊല്ലം: രണ്ടോ അതിലധികമോ ദിവസം ദിവസം വീടിനു ചുറ്റും വെള്ളം കെട്ടിനിന്നവര്‍ക്ക് 3800 രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍നിന്ന് പുസ്തകങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. 

വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സമപരിധി ആലപ്പുഴയിലും കോട്ടയത്തും നീട്ടിനല്‍കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്  ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 

ക്യാമ്പുകളിലും വീടുകളിലുമുള്ള കന്നുകാലികള്‍ക്ക് തീറ്റ എത്തിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ പാചക വാതക സിലിണ്ടറുകള്‍ എത്തിക്കുന്നതിന് പാചക വാതക കമ്പനികളുമായി ബന്ധപ്പെട്ട് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.