കള്ളപ്പണം: റിപ്പോര്‍ട്ട് പുറത്തുവിടില്ല

Tuesday 24 July 2018 2:44 am IST

ന്യൂദല്‍ഹി: ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം സംബന്ധിച്ച മൂന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ ആവില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇവ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ കൈവശമാണ്. അവ പുറത്തുവിടുന്നത് പാര്‍ലമെന്റിന്റെ അവകാശം ലംഘിക്കലാണ്, മന്ത്രാലയം ചൂണ്ടിക്കാട്ടി.

2011ല്‍ യുപിഎ സര്‍ക്കാരിന്റെ ആവശ്യപ്രകാരം  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയും നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്‌ളെഡ് എക്കണോമിക്‌സ് റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റുമാണ് ഇവ തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 21നാണ് പാര്‍ല. സമിതിക്ക് കൈമാറിയത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.