ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ചകേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. അമിത് ബാദി, ഗണേഷ് മിസ്കി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചത്. പിടിയിലായവര്‍ക്ക് കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോള്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തരം തോക്ക് തന്നെതാണ് കല്‍ബുര്‍ഗിയെ വധിക്കാനും ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണപ്പണിക്കാരനായ ബാദി ചെറുകിട വ്യാപാരിയുമാണ്. ഹൂബ്ളി സ്വദേശിയാണ്. സമ്പ്രാണി ബിസിനസ് നടത്തുകയാണ് മിസ്കി. ഇയാളും ഹൂബ്ളി സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: