അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ഒരു ബഹുമുഖ പദ്ധതി: എം.എ.കൃഷ്ണന്‍

Tuesday 24 July 2018 2:47 am IST
"അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.പത്മനാഭന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. "

കൊച്ചി: അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ഒരു ബഹുമുഖ പദ്ധതിയാണെന്ന് ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്‍ പറഞ്ഞു. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മധ്യകേരളത്തില്‍ നിന്ന്  നാടിനാകെ പ്രകാശവും പ്രചോദനവും നല്‍കുന്ന ഒരു സാംസ്‌കാരിക കേന്ദ്രമാണ്  കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.പത്മനാഭന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി.സുബ്രഹ്മണ്യശര്‍മ്മ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജി.ജയകുമാര്‍, എന്‍.എസ്.റാംമോഹന്‍, സി.ആര്‍.ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ഭാരവാഹികള്‍:  എം.എ.വാസുദേവന്‍ നമ്പൂതിരി (ചെയര്‍മാന്‍), എന്‍.എസ്.റാംമോഹന്‍(വര്‍ക്കിങ് ചെയര്‍മാന്‍), കിട്ടുനായര്‍, പി.ജി.ജയകുമാര്‍ (വൈസ് ചെയര്‍മാന്‍), എം.പി.സുബ്രഹ്മണ്യശര്‍മ്മ (ജന.സെക്ര), എന്‍.ശ്രീകുമാര്‍ (അഡ്മിസ്‌ട്രേറ്റര്‍), എ.എസ്.ശശി(ഓര്‍ഗനൈസിങ് സെക്ര), കെ.രാജേന്ദ്രന്‍(ജോ.ഓര്‍ഗനൈസിങ് സെക്ര), എന്‍.പി.ശിവന്‍, കെ.ജയശങ്കര്‍(സെക്ര), വിശ്വനാഥ കമ്മത്ത് (ട്രഷറര്‍), വിനുകൃഷ്ണന്‍, ജയ്കൃഷ്ണന്‍, ജി.സതീഷ്‌കുമാര്‍, എം.സി.കുമാരന്‍, എം.രാധാകൃഷ്ണന്‍, പി.കെ.വിജയരാഘവന്‍, പി.കെ.സുബ്രഹ്മണ്യന്‍, ജഗദീശന്‍, കെ.പി.ബാബുരാജ്, ബാബു പണിക്കര്‍ (കമ്മിറ്റി അംഗങ്ങള്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.