മുത്തങ്ങയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി

Tuesday 24 July 2018 2:49 am IST

കല്‍പ്പറ്റ: മാരക മയക്കുമരുന്നുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. കണ്ണൂര്‍ താണ സലഫി സ്‌കൂളിന് സമീപം വെസ്റ്റ് ന്യൂക് വീട്ടില്‍  മുഹമ്മദ് അസിം(23) ആണ് മുത്തങ്ങ എക്‌സൈസിന്റെ പിടിയിലായത്.  ഇയാളില്‍ നിന്നും രണ്ട് ഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്തഫിത്തലിനും, 20 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്.

ഇന്നലെ  രാവിലെ ബെംഗളരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് വാഹന പരിശോധനക്കിടെ യുവാവിനെ എക്‌സൈസ് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരുഗ്രാം എംഡിഎംഎ കൈവശം വെച്ചാല്‍  10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.