കൊച്ചി : മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ 67 പേര്‍ക്കു കൂടി സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രന് പരാജയപ്പെട്ടത്.
എന്നാല്‍ മരിച്ചു പോയവരുടെയും വിദേശത്ത് ഉള്ളവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെ ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹര്‍ജിയിലാണ് 67 പേര്‍ക്ക് കൂടി ഹാജരാകാന്‍ സമന്‍സ് നല്‍കിയിട്ടുള്ളത്. നേരത്തെ പത്ത് പേര്‍ക്ക് സമന്‍സ് നല്കാന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: