കലാലയ രാഷ്ട്രീയം ഉചിതമല്ല: ഗവര്‍ണര്‍ പി സാദശിവം

Tuesday 24 July 2018 2:59 am IST

കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയം ഉചിതമല്ലെന്ന് ഗവര്‍ണര്‍ പി.സാദശിവം. കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ കേരളത്തിലെ വൈസ്  ചാന്‍സലര്‍മാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഊന്നല്‍ നല്‍കേണ്ടത് പഠനത്തിനാണ്. രാഷ്ട്രീയത്തിനല്ല. പഠനകാലത്ത് രാഷ്ട്രീയ ചായ്‌വുകള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല, രാഷ്ട്രീയ നിലപാടുകള്‍ കലാലയത്തിന് പുറത്താണ് സ്വീകരിക്കേണ്ടത്. 

കലാലയ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഹൈക്കോടതിയുടെ നിലപാടാണ് തനിക്കും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.  മഹാരാജാസ് കോളേജില്‍ നടന്ന സംഭവം തീര്‍ത്തും അപലപനീയമാണ.് ഇക്കാര്യം വൈസ് ചാന്‍സര്‍മാരുടെ യോഗത്തില്‍ പ്രത്യേകം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.  

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായുള്ള വനിതാ കമ്മിഷന്റെ നിലപാട്, യോഗത്തില്‍ ശ്രദ്ധയില്‍ പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബഹുഭൂരിപക്ഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമം നിഷ്‌കര്‍ഷിക്കുന്ന  പീഡന വിരുദ്ധ സെല്‍ പ്രവര്‍ത്തിക്കുന്നതായി വൈസ് ചാന്‍സിലര്‍മാര്‍ അറിയിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.