കുതിരാനിലെ കുരുക്കഴിക്കാന്‍ നടപടി

Tuesday 24 July 2018 3:01 am IST

തൃശൂര്‍ : മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാതയിലെ കുതിരാനില്‍ അറ്റകുറ്റപ്പണികള്‍ക്കായി അടിയന്തിരമായി രണ്ടരക്കോടി രൂപ അനുവദിച്ചതായി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥയും കുതിരാനിലെ മണ്ണിടിച്ചിലും തൃശൂര്‍-പാലക്കാട് റൂട്ടിലെ യാത്ര ദുഷ്‌ക്കരമാക്കിയിരുന്നു.

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുമെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. അതുവരെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ താത്കാലിക സംവിധാനമുണ്ടാകണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ടി.വി.അനുപമ നിര്‍ദ്ദേശിച്ചു.

റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് അഞ്ചു മണിക്കൂര്‍ വരെയാണ്  കുതിരാനില്‍ കഴിഞ്ഞദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഗട്ടറില്‍ വീണ ബൈക്ക് യാത്രികന്‍ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചത് വലിയ ജനരോഷത്തിനും ഇടയാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.