യുവതാരങ്ങള്‍ക്ക് മുതല്‍ക്കൂട്ട്: ഡേവിഡ് ജെയിംസ്

Tuesday 24 July 2018 3:30 am IST

കൊച്ചി: ലോകത്തിലെ മികച്ച ക്ലബ്ബുകള്‍ക്കെതിരെ പന്ത് തട്ടുവാന്‍ ലഭിക്കുന്ന അവസരം ടീമിലെ യുവതാരങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്. മലയാളി സൂപ്പര്‍താരം വിനീത് ഉള്‍പ്പെടെ ചില പ്രമുഖതാരങ്ങളുടെ പരിക്ക് തിരിച്ചടിയായേക്കുമെങ്കിലും മികച്ച പോരാട്ടം പ്രതീക്ഷിക്കാം. 

ഗോള്‍ പോസ്റ്റിന് മുന്നില്‍ ധീരജ് സിങ് ആകാനാണ് സാധ്യതയെന്നും പത്രസമ്മേളനത്തില്‍ ജെയിംസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധീരജ് സിങിനെ നിരീക്ഷിക്കുന്നു. പരിശീലനത്തില്‍ മികച്ച പ്രകടനമാണ് ധീരജ് സിങ് കാഴ്ചവച്ചിരിക്കുന്നത്.

ധീരജ് സിങ്ങിന് പുറമേ ഗോവന്‍ എഫ്‌സി ഗോള്‍ കീപ്പറായിരുന്ന നവീന്‍ കുമാര്‍, മലയാളി യുവ ഗോള്‍കീപ്പര്‍ സുജിത് എന്നിവരാണ് ടീമിലെ മറ്റ് ഗോള്‍കീപ്പര്‍മാര്‍. സുജിത്തിന് പരിക്കേറ്റതോടെയാണ് ധീരജിന് അവസരമൊരുങ്ങുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തയാറെടുക്കുന്ന ടീമിന് ഏറെ ഗുണകരമാകും ടൂര്‍ണമെന്റെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.