കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ കാത്തിരിക്കുകയാണെന്ന് മെല്‍ബണ്‍ സിറ്റി എഫ്സിയുടെ പരിശീലകന് വാറന്‍ ജോയ്സ്. ലാ ലിഗ പ്രീ സീസണ് ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോയ്സ്.
ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണ്. അവരെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. സ്റ്റേഡിയത്തിലെത്തുന്ന ആരാധകരെക്കുറിച്ചും നേരത്തെ തന്നെ അറിയാമായിരുന്നു. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്. എങ്കിലും മികച്ച കളി പുറത്തെടുക്കുന്നവര്‍ക്ക് മല്‍സരത്തില്‍ മുന്‍തൂക്കമുണ്ടാകും. ഒരു പിടി മികച്ച താരങ്ങള്‍ ടീമിലുണ്ട്. പ്രത്യേകമായി ഗെയിം പ്ലാനൊന്നും തയറാക്കിയിട്ടില്ലെന്നും നിറഞ്ഞ ഗാലറിക്ക് മുന്നില്‍ കളിക്കുന്നത് കളിക്കാര്‍ക്കും ഗുണം ചെയ്യുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: