കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ചാലാട് ശ്രീ മൂകാംബികാ ബാലികാ സദനത്തില്‍ നിര്‍മ്മിച്ച വൈദേഹി സഭാഗൃഹത്തിന്റെ ഉദ്ഘാടനം നാളെ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് നിര്‍വ്വഹിക്കും. രാവിലെ 10ന് മൂകാംബികാ ബാലികാ സദനത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാല്‍റാം, വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, പ്രാന്ത സേവാപ്രമുഖ് എ.വിനോദ് തുടങ്ങിയവര്‍ സംസാരിക്കും. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം.കെ.ശശീന്ദ്രന് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി പി.ടി.രമേശ് നന്ദിയും പറയും. അനാഥ ബാല്യങ്ങള്‍ക്ക് അഭയമരുളുന്ന ബാലികാസദനത്തിന്റെ മൂന്നാംനിലയിലാണ് വൈദേഹി സഭാഗൃഹം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: