കണ്ണൂര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവ് കണ്ണൂരിലെത്തി. ഖത്തറിലെ വ്യവസായ പ്രമുഖനായ കണ്ണൂര്‍ താണയിലെ ഡോ.എം.പി.ഹസ്സന് കുഞ്ഞിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയതായുന്നു അദ്ദേഹം. ഞായറാഴ്ച വൈകുന്നേരം മുണ്ടയാട് സ്പോര്‍ട്സ് കോംപ്ലക്സിലായിരുന്നു സല്‍ക്കാരം. ഭാര്യയും മകളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ നായകന് എത്തിയതറിഞ്ഞ് നിരവധി പേരാണ് സല്‍ക്കാരം നടക്കുന്ന മുണ്ടയാട് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ലഫ്.കേണല്‍ പദവിയുള്ള അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. നാല് പട്ടാളക്കാര്‍ സദാസമയം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
2008 സപ്തംബറിലാണ് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായി അദ്ദേഹത്തിനു സ്ഥാനം നല്‍കിയത്. യുവജനങ്ങള്‍ക്കിടയില്‍ സൈന്യത്തിന്റെ അംബാസിഡറായി അദ്ദേഹം സേവനം ചെയ്യുന്നതിനിടെയാണ് കണ്ണൂരിലെ സന്ദര്‍ശനം. സല്‍ക്കാര ചടങ്ങുകള്‍ക്കു ശേഷം ഇന്നലെ അദ്ദേഹം മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: