കണ്ണൂര്‍: ചൊവ്വ ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍സിസി കേഡറ്റുകള്‍ തയ്യിലുള്ള സാന്ത്വന കേന്ദ്രം സന്ദര്‍ശിച്ച് രോഗികളുമായി കൂടിക്കാഴ്ച നടത്തി. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള പരിപാടി ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. എന്‍സിസി ഓഫീസര്‍ കെ.കെ.വിനോദ് കുമാര്‍ പ്രസംഗിച്ചു. സാന്ത്വന കേന്ദ്രം മാനേജര്‍ പുരുഷോത്തമന് സ്വാഗതം പറഞ്ഞു. എന്‍സിസി കാഡറ്റുകള്‍ ഓണ സമ്മാനമായി പുതുവസ്ത്രം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: