മയക്കുമരുന്നുമായി സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

Tuesday 24 July 2018 1:07 am IST

 

തലശ്ശേരി: മയക്കു മരുന്നുമായി സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായി. ചിറക്കക്കാവിന് സമീപത്തെ മുട്ടുങ്കല്‍ വീട്ടില്‍ ജോണ്‍സനാ (25) ണ് പിടിയിലായത്. കൊടുവള്ളി ആമുകാ പള്ളിയുടെ സമീപത്തു വെച്ച് ധര്‍മ്മടം എസ്‌ഐ കെ.ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇതിനുമുമ്പും ഈ പ്രദേശത്തുനിന്നും കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും പോലീസ് പിടിച്ചിട്ടുണ്ട്. തലശ്ശേരിയില്‍ മിക്ക സ്ഥലങ്ങളിലേക്കും കഞ്ചാവും മറ്റും എത്തിച്ചു കൊടുക്കുന്നത് ഈ പ്രദേശത്തുള്ള സിപിഎം പ്രവര്‍ത്തകരാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. കൊടുവള്ളി ചിറമ്മല്‍ ഭാഗത്ത് കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ കുറെ ക്രിമിനല്‍ സംഘങ്ങമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.