പിഴ ശിക്ഷ വിധിച്ചു

Tuesday 24 July 2018 1:07 am IST

 

ആലക്കോട്: ആലക്കോട് പുഴപുറമ്പോക്ക് ഭൂമി കയ്യേറി മരങ്ങള്‍ മുറിച്ച സംഭവത്തില്‍ 26,000 രൂപ പിഴയടക്കുവാന്‍ ആലക്കോട് പഞ്ചായത്ത് നോട്ടീസ് നല്‍കി. ആലക്കോട് ബസ് സ്റ്റാന്റിനോട് ചേര്‍ത്തുള്ള പുഴ കയ്യേറി സ്വകാര്യവ്യക്തി മരങ്ങള്‍ മുറിച്ച കേസിലാണ് പഞ്ചായത്തിന്റെ നടപടി. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് മരങ്ങള്‍ മുറിച്ചിരുന്നത്. പുഴയോരത്തോട് ചേര്‍ന്ന് സ്ഥലം വാങ്ങിയിരുന്ന സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. പിഴയീടാക്കുന്നതിന് നോട്ടീസ് അയച്ചതിന് പുറമെ മരങ്ങള്‍ മുറിച്ച സ്ഥലത്ത് പുതിയമരങ്ങള്‍ നട്ട് പിടിപ്പിക്കുന്നതിനും പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചതായി സെക്രട്ടറി അറിയിച്ചു. പിഴ അടയ്ക്കുന്നില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുവാനാണ് പഞ്ചായത്ത് തീരുമാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.