ഇരിട്ടി: കച്ചേരിക്കടവില്‍ സ്കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട ജീപ്പ് വീടിനുമുകളിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കച്ചേരിക്കടവിലെ കുട്ടിയാനി സണ്ണിയുടെ വീടിന് മുകളിലേക്കാണ് ജീപ്പ് വീണത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. കച്ചേരിക്കടവില്‍ നിന്നും പാലത്തിന് കടവിലേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
എതിരെ വരികയായിരുന്ന സ്കൂട്ടറില്‍ ഇടിച്ച് നിയന്ത്രണംവിട്ട ജീപ്പ് റോഡരികില്‍ അന്‍പതടിയോളം താഴ്ചയിലുള്ള വീടിന്റെ വാര്‍പ്പിനു മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ജീപ്പ് െ്രെഡവര്‍ കൊച്ചുപുരയ്ക്കല്‍ ജിനേഷ്, കുഴമറ്റം ബിനോയ്, സ്കൂട്ടര്‍ ഓടിച്ചിരുന്ന മുള്ളാനാല് തോമാച്ചന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ വീടിന് മുകളില്‍ ഒരു വര്‍ഷം മുന്‍പ് റോഡ് പണിക്കായി വന്ന ജെസിബിയും മറിഞ്ഞിരുന്നു. വീണ്ടും അപകടം സംഭവിച്ചതോടെ റോഡില്‍ സംരക്ഷണഭിത്തി കെട്ടി വീടിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് വീട്ടുടമ സണ്ണി അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: