വേണം സഹായ ഹസ്തം പരാധീനതകളില്‍ വീര്‍പ്പുമുട്ടി കാനന്നൂര്‍ പബ്ലിക് ലൈബ്രറി

Tuesday 24 July 2018 1:09 am IST

 

സ്വന്തംലേഖകന്‍

കണ്ണൂര്‍: നഗര ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ റഫറന്‍സ് ഗ്രന്ഥങ്ങളുടെ ശേഖരമുളള കാനന്നൂര്‍ പബ്ലിക് ലൈബ്രറി പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പുസ്തകങ്ങളൊരുക്കി വെയ്ക്കുന്നതിനടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അമൂല്യമായ നിരവധി പഴയ ഗ്രന്ഥങ്ങളുളള ലൈബ്രറിക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ സഹായങ്ങളൊന്നും ലഭിക്കുന്നില്ല. ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റ് മാത്രമാണ് വര്‍ഷംതോറും ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ലൈബ്രറിയുടെ ഭരണം കണ്ണൂര്‍ നഗരത്തിലെ സാമൂഹ്യ പ്രവര്‍ത്തകരും പൗരപ്രമുഖരും ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് നടത്തുന്നത്. 

 കണ്ണൂരിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറികളിലൊന്നായ ഇവിടെ നാല്‍പ്പതിനായിരത്തോളം ഗ്രന്ഥങ്ങളുണ്ട്. 1929 ല്‍ പുസ്തക സ്‌നേഹികളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ലൈബ്രറി നിലവില്‍ രണ്ട് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. മെമ്പര്‍മാരായി ചേരുന്നവരില്‍ നിന്നും ലഭിക്കുന്ന 200 രൂപയും പുസ്തകം സ്ഥിരമായി എടുക്കുന്നവരില്‍ നിന്നും മാസവരി ഇനത്തില്‍ ഈടാക്കുന്ന 15 രൂപയും മാത്രമാണ് ലൈബ്രറിക്കുളള ഏക വരുമാനം. ജീവനക്കാര്‍ക്കുളള ശമ്പളം, മാസം 6000, 7000 രൂപയോളം വരുന്ന വൈദ്യുത ചാര്‍ജ്ജ്, ടെലിഫോണ്‍ വാടക, എണ്‍പതോളം വരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളും 13 ഓളം പത്രങ്ങളും വാങ്ങുന്ന വകയിലുളള ചെലവ് എന്നിവ നിര്‍വ്വഹിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുളളത്. മാസംതോറും പതിനായിരം രൂപയോളം കടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നു. 

 സാമ്പത്തിക ബുദ്ധിമുട്ട് കാരണം ലൈബ്രറിയിലെ ഗ്രന്ഥങ്ങള്‍ ഇതുവരെ കമ്പ്യൂട്ടറില്‍ കാറ്റലോഗ് ചെയ്യാന്‍ സാധിച്ചിട്ടില്ല. നാല്‍പ്പതിനായിരത്തോളം വരുന്ന ഗ്രന്ഥങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ കാറ്റ്‌ലോഗ് ചെയ്യാന്‍ അമ്പതിനായിരം രൂപയോളം ആവശ്യമാണ്. ഇത്രയും തുക ചിലവഴിക്കാന്‍ സാധിക്കാത്തതിനാല്‍ സിസ്റ്റം കാറ്റ്‌ലോഗിംങ് നടത്തിയിട്ടില്ല. അതിനാല്‍ത്തന്നെ ഇത്രയും വലിയ പുസ്‌കശേഖരത്തിന് നടുവില്‍ നിന്നും ആവശ്യമായ പുസ്‌കങ്ങള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കാന്‍ പുസ്‌കങ്ങള്‍ പരതി എടുക്കേണ്ട സ്ഥിതിയാണ്. ഇത് ജീവനക്കാര്‍ക്കും വായനക്കാരായ ആവശ്യക്കാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇടുങ്ങിയ മുറിക്കുളളില്‍ വൈദ്യുതി നിലച്ചാല്‍ വായനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

മികച്ച റഫറന്‍സ് ഗ്രന്ഥങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉളളതിനാല്‍ത്തന്നെ നൂറുകണക്കിനാളുകളാണ് ലൈബ്രറിയില്‍ വായനയ്ക്കും പുസ്തകത്തിനുമായി എത്തുന്നത്. സ്വകാര്യവ്യക്തി നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ലൈബ്രറിയുടെ സ്ഥലം ഇന്ന് കോര്‍പ്പറേഷന്റെ കൈവശമാണ്. മൂന്ന് വര്‍ഷത്തേക്ക് നാമമാത്രമായ തുക കോര്‍പ്പറേഷന് ലീസ് നല്‍കിയാണ് ലൈബ്രറി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലൈബ്രറി കെട്ടിടം വ്യാപര-വാണിജ്യ സമുച്ഛയം കെട്ടിയുയര്‍ത്താനായി നിരവധി തവണ പൊളിച്ചു നീക്കാന്‍ ശ്രമം നടന്നിരുന്നു. ലാഭം മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ അധികൃതര്‍ കെട്ടിടം ഏപ്പോഴും പൊളിച്ചു നീക്കാമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. നഗരസഭയായിരുന്ന കാലഘട്ടത്തില്‍ ലൈബ്രറിക്ക് അല്‍പ്പമെങ്കിലും സഹായങ്ങള്‍ ലഭ്യമായിരുന്നു. എന്നാല്‍ പല രീതിയിലും സഹായിക്കാമെന്നിരിക്കെ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിക്കാത്ത സ്ഥിതിയാണ്. പുസ്തകങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇവ സൂക്ഷിക്കാനാവശ്യമായ ഷെല്‍ഫുകളും മറ്റും ഇല്ലാത്തത് വിഷമം സൃഷ്ടിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. വ്യാഴം, ശനി ദിവസങ്ങളില്‍ സംസ്‌കൃത പാഠശാല ലൈബ്രറിയില്‍ നടന്നു വരുന്നുണ്ട്. വര്‍ഷങ്ങളോളം മലയാള ഭാഷാ പാഠശാലയും ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നു.

കക്കാടന്‍ പ്രഭാകരന്‍ പ്രസിഡണ്ടും താവക്കര സ്വദേശിയായ പ്രസന്നന്‍ സെക്രട്ടറിയുമാണ്. 14 വയസ്സു മുതല്‍ ലൈബ്രറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും കഴിഞ്ഞ 14 വര്‍ഷക്കാലത്തിലധികമായി പൂര്‍ണ്ണ സമയവും ലൈബ്രറിക്കായി ജീവിതം മാറ്റിവെച്ചു കൊണ്ട് വായനക്കാര്‍ക്കെല്ലാം പ്രിയപ്പെട്ട ബാബുഎട്ടന്‍ (പ്രസന്നന്‍) എന്ന സെക്രട്ടറിയുടെ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.