കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ വീറ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ബാലഗോകുലം മേഖലാ സഹകാര്യദര്‍ശി സജീവന് പെരുന്താറ്റില്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ പി.വി.ഭാര്ഗ്ഗവന് അധ്യക്ഷത വഹിച്ചു. താലൂക് രക്ഷാധികാരി പി.ടി.രാജീവന്, രവീന്ദ്രനാഥ് ചേലേരി, കെ.ജി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പ്രൊഫസര്‍ സി.പി.ശ്രീനാഥ് (ട്രസ്റ്റി ചിന്മയാ മിഷന് കണ്ണൂര്‍)-അധ്യക്ഷന്‍, അഡ്വ:കെ.കെ.ബാല്‍റാം, രവീന്ദ്രനാഥ് ചേലേരി, കെ.ജി.ബാബു, എ.ദാമോദരന്‍, എം.കെ.ശശീന്ദ്രന്, മുരളീധരന് കണ്ണൂക്കര-രക്ഷാധികാരിമാര്‍, കെ.കെ.വിനോദ്കുമാര്‍, ഷൈന പ്രശാന്ത്-ഉപാധ്യക്ഷന്മാര്, കെ.വിജേഷ്-സെക്രട്ടറി, രേഷ്മ രാജീവ്-ജോയിന്റ് സെക്രട്ടറി, ശ്രീജിത്ത് കണ്ണൂക്കര-ആഘോഷപ്രമുഖ്, എം.ദിനേശന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. പി.ജഗദീഷ് സ്വാഗതവും എം.ദിനേശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: