അരയി സ്‌കൂളിലും ജന്മഭൂമി അമൃതം മലയാളം

Tuesday 24 July 2018 1:13 am IST

 

മാവുങ്കാല്‍: അരയി സ്‌കൂളിലും ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.കെ.വത്സലന്‍ സ്‌കൂള്‍ ലീഡര്‍ കെ.ദേവികയ്ക്ക് ജന്മഭൂമി ദിനപത്രം നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ രഞ്ചിത്ത് പറക്കളായി അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സമീര്‍ ഡിസൈന്‍, ബിജു, കൃപേഷ്, സി.കുട്ട്യന്‍, ടി.പുരുഷു, ശൈലേന്ദ്രന്‍, ഭാസ്‌കരന്‍, സോമന്‍, ജന്മഭൂമി ഏജന്റ് എന്‍.മനോജ്, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി.വി.രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവേകാനന്ദ സാംസ്‌കാരികകേന്ദ്രം അരയി പാലക്കാല്‍, പി.പി.ശങ്കരന്‍ അരയി എന്നിവരുടെ സഹകരണത്താലാണ് ജന്മഭൂമി പത്രം സ്‌കൂളില്‍ നല്‍കുന്നത്. പ്രധാന അദ്ധ്യാപകന്‍ പി.ശ്രീകാന്ത് സ്വാഗതവും ഹോസ് ദുര്‍ഗ് കോ ഓപറേറ്റീവ് ബാങ്ക് ഡയറക്ടര്‍ എ.കൃഷ്ണന്‍ അരയി നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.