അമ്പലത്തറ: സ്കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച മത്സ്യവില്‍പ്പനക്കാരനായ അമ്പലത്തറ സ്വദേശിയെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ കീച്ചേരിയിലെ സിബി(44)യെയാണ് ചെറുപുഴ എസ്ഐ എം.ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. വീട്ടിലെത്തി സംഭവം രക്ഷിതാക്കളെ അറിയിച്ചു. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം ചെറുപുഴ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി പരാതി നല്‍കുകയായിരുന്നു. ചെറുപുഴ, കാക്കടവ് ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ മത്സ്യവില്‍പ്പന നടത്തുന്ന സിബി ഇതിനു മുമ്പും ഇതേ രീതിയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയിരുന്നുവെങ്കിലും മാനക്കേട് ഓര്‍ത്ത് ആരും പരാതി നല്കാന് തയ്യാറായില്ല. അറസ്റ്റിലായ സിബിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: