പാലയാട് അംബേദ്കര്‍ കോളനിയില്‍ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം

Tuesday 24 July 2018 1:15 am IST

 

തലശ്ശേരി: പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമവികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന ധര്‍മ്മടം അംബേദ്കര്‍ കോളനി നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി സീമ, ഗ്രാമപഞ്ചായത്ത് അംഗം ഗോപീകൃഷ്ണന്‍ മാസ്റ്റര്‍, സജിത് കെ നമ്പ്യാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം സി.പി സ്വാഗതവും ജാനകി കാവളാന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.