കണ്ണൂര്‍: മോട്ടോര്‍ വാഹന കേസുകളില്‍ പിഴത്തുക അടക്കാനായി അറിയിപ്പ് കിട്ടിയ വാഹന ഉടമകള്‍ അക്ഷയ കേന്ദ്രങ്ങളിലോ ആര്‍ടി ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-സേവാ കേന്ദ്രങ്ങളിലോ പിഴത്തുക മുഴുവനും അടച്ച ശേഷം കേസില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം പിഴത്തുക പിരിച്ചെടുക്കുന്നതിനുള്ള റവന്യൂ റിക്കവറി നടപടികളും വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സസ്പെന്റ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: