കേരളാ പെന്‍ഷനേഴ്‌സ് സംഘ് പേരാവൂര്‍ ബ്ലോക്ക് സമ്മേളനം

Tuesday 24 July 2018 1:17 am IST

 

ഇരിട്ടി: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് പേരാവൂര്‍ ബ്ലോക്ക് സമ്മേളനം മണത്തണ ദീന്‍ദയാല്‍ജി നഗറില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പത്മനാഭന്‍ മണത്തണ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം ടി.കരുണാകരന്‍ മാസ്റ്ററെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കുടുബബന്ധങ്ങള്‍ എന്ന വിഷയത്തില്‍ പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.പത്മനാഭന്‍ മണത്തണ (പ്രസിഡന്റ്), വി.സി.ശ്രീധരന്‍ മണത്തണ, ടി.രാമചന്ദ്രന്‍ കണിച്ചാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), വി.രാമചന്ദ്രന്‍ മണത്തണ (സെക്രട്ടറി), ടി.ഹരിന്ദ്രന്‍ മണത്തണ, വി.വി.രവീന്ദ്രന്‍ മുഴക്കുന്ന് (ജോയിന്റ് സെക്രട്ടറിമാര്‍) പി.വി.ബാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന പ്രമേയം അംഗീകരിച്ചു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.