വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

Tuesday 24 July 2018 8:43 am IST

കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജി (47),  തിരുവല്ല ഇരവിപേരൂര്‍ ഓതറ കൊച്ച് റാം മുറിയില്‍ ബിബിന്‍ (27)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വാര്‍ത്താസംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. 

വെള്ളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. തലയോലപ്പറമ്പിലെ പ്രാദേശിക ലേഖകനാണ് സജി. തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനാണ് കാണാതായ മറ്റൊരാള്‍. ഏതെങ്കിലുമൊരു തുരുത്തില്‍ ഇവര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലായിരുന്നു തെരച്ചില്‍ സംഘം. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്.  

വള്ളം തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.