ക്ലാസിലെ തര്‍ക്കം, പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തേറ്റുമരിച്ചു

Tuesday 24 July 2018 10:57 am IST

ഛണ്ഡീഗഡ്: ക്ലാസിലെ നിസാര തര്‍ക്കത്തിന്റെ പേരില്‍ പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠി കുത്തിക്കൊന്നു. ഹരിയാനയിലെ പില്ലു ഘേര ടൗണിലെ ഇന്‍ഡസ് പബ്‌ളിക് സ്‌കൂളില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അങ്കുഷാണ് കൊല്ലപ്പെട്ടത്. 

ഒപ്പമുണ്ടായിരുന്ന 4 സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിറ്റുണ്ട്. മാരകായുധങ്ങളുമായി എത്തിയ കുട്ടികള്‍ അങ്കുഷിനെയും സുഹൃത്തുക്കളേയും ആക്രമിക്കുകയായിരുന്നു. ഹരിയാന ധനവകുപ്പ് മന്ത്രി ക്യാപ്ടന്‍ അഭിമന്യുവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളാണ് ഇന്‍ഡസ് പബ്‌ളിക്.

സംഭവം നടന്നുടന്‍ തന്നെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച രാത്രിയോടു കൂടി മരണം സംഭവിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഐ.പി.സി 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.