ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു; ഏഴോളം പേര്‍ക്ക് പരിക്ക്

Tuesday 24 July 2018 11:05 am IST

ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. ഫുഡ്ബോര്‍ഡില്‍ തൂങ്ങി കിടന്ന് യാത്രചെയ്തവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ സെന്റ് തോമസ് മൗണ്ട്‌റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മരിച്ചവരെല്ലാം 22നു 35 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. 

ചെന്നൈ ബിച്ച്‌ സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മുപ്പതോളം പേരാണ് ട്രെയിനിന്റെ ഫുഡ്‌ബോര്‍ഡില്‍ നിന്നും യാത്ര ചെയ്തത്. ട്രെയിന്‍ റെയില്‍‌വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ പത്തോളം യാത്രക്കാര്‍ ഫ്ലൈം ഓവറിന്റെ തൂണിലിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നു. ഇതില്‍ രണ്ടു പേര്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് ഇടയിലേക്ക് വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. പരിക്കേറ്റവരില്‍ മൂന്നു പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. 

ഗുരുതരമായ പരിക്കുകളോടെ ഏഴോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.