ഉരുട്ടിക്കൊല : ആറ് പോലീസുകാരും കുറ്റക്കാര്‍

Tuesday 24 July 2018 11:17 am IST

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ  ഉരുട്ടിക്കൊന്ന കേസില്‍ ആറ് പോലീസുകാര്‍ കുറ്റക്കാര്‍. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഇകെ.സാബു, ടി.അജിത്കുമാര്‍, വി.പി മോഹന്‍, ജിതകുമാര്‍, ശ്രീകുമാര്‍,സോമന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇതില്‍ സോമന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

ഒന്നും രണ്ടു പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. മരിച്ച സോമന്‍ കേസിലെ മൂന്നാം പ്രതിയാണ്.  കേസിലെ പ്രധാനസാക്ഷി സുരേഷിനെതിരെ നടപടി സ്വീകരിക്കാമെന്ന് സിബിഐയോട് കോടതി നിര്‍ദേശിച്ചു.

മോഷണക്കുറ്റം ആരോപിച്ച്‌ 2005 സെപംതംബര്‍ 27 ന് രാത്രി 10.30ന് ശ്രീകണ്ശ്വേരം പാര്‍ക്കില്‍ പാര്‍ക്കില്‍ വച്ചാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഉദയകുമാറിന് നേരെ ഉരുട്ടല്‍ പ്രയോഗം നടന്നെന്ന് കേസിലെ സാക്ഷി കൂടിയായ മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ ഡോ. ശ്രീകുമാരി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉരുട്ടാന്‍ ഉപയോഗിച്ച ജിഐ പൈപ്പും ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം സിബിഐ പ്രത്യേകകോടതിയിലെ വിചാരണ വേളയിലാണ് കേസിലെ സാക്ഷി കൂടിയായ ശ്രീകുമാരിയുടെ മൊഴി.

കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹര്‍ജികള്‍ നല്‍കിയതാണ് കേസില്‍ കാലതാമസം നേരിടാന്‍ കാരണമായത്. ജൂലൈ ആദ്യവാരമാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. കേസിലെ പ്രധാന സാക്ഷി ഉള്‍പ്പെടെ ആറ് പേര്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.