മുംബൈ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറെ സന്ദർശിച്ചു. മുംബൈയിലെ അവരുടെ വസതിയിലെത്തിയാണ് അമിത് ഷാ സന്ദർശനം നടത്തിയത്. പാർട്ടി പിന്തുണ ക്യാമ്പെയിനിന്റെ ഭാഗമായിട്ടാണ് ദേശീയ അധ്യക്ഷന്റെ സന്ദർശനം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ബിജെപി സംസ്ഥാന അധ്യക്ഷൻ ആശിഷ് ഷേലാർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ നാല് വർഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങളടങ്ങിയ ബുക്ക്ലെറ്റ് അവർക്ക് നൽകി. ജൂൺ 6ന് ലതാ മങ്കേഷ്കറെ സന്ദർശിക്കണമെന്നാണ് തീരുമാനിച്ചിരുന്നെങ്കിലും അവരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നീണ്ട് പോകുകയായിരുന്നു.
നേരത്തെ നടി മാധുരി ദീക്ഷിത്, വ്യവസായി രത്തൻ ടാറ്റ എന്നിവരെയും അമിത് ഷാ സന്ദർശിച്ചിരുന്നു. ‘സമ്പർക്ക് ഫോർ സമർത്ഥൻ’ പദ്ധതിയുടെ ഭാഗമായിട്ടാണ് പാർട്ടി അധ്യക്ഷൻ പ്രമുഖരെ സന്ദർശിച്ച് കേന്ദ്രത്തിന് പിന്തുണ തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: