ടൊറന്റോ വെടിവയ്പ്; അക്രമി പാക്കിസ്ഥാനിയെന്ന് റിപ്പോർട്ട്

Tuesday 24 July 2018 12:02 pm IST

ടൊറന്റോ: ടൊറന്റോ നഗരത്തില്‍ വെടിവെയ്പ്പ് നടത്തിയ തോക്കുധാരി പാക്കിസ്ഥാന്‍ സ്വദേശിയെന്ന് റിപ്പോര്‍ട്ട്. 29 കാരനായ ഫൈസല്‍ ഹുസൈനാണ് അക്രമം അഴിച്ചുവിട്ടത്. ഇയാള്‍ 'ഐഎസ്‌ഐഎല്ലിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

കാനഡയില്‍ ടൊറന്റോ നഗരത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ കുട്ടിയടക്കം ഒന്‍പതു പേര്‍ക്ക് വെടിയേറ്റിരുന്നു. ഗ്രീക്ക്ടൗണ്‍ ജില്ലയിലെ ഒരു റസ്റ്ററന്റിനു മുന്നിലാണ് ആക്രമണമുണ്ടായത്. സംഭവത്തിനു തൊട്ടുപിന്നാലെ അക്രമി സ്വയം വെടിവെച്ച്‌ മരിച്ചു. 

പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടയ്ക്കായിരുന്നു വെടിവെയ്പ്പ് നടന്നത്. 20 തവണയാണ് അക്രമി വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.