എന്‍ഡിഎ സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് 9% വിലക്കുറവില്‍

Tuesday 24 July 2018 1:04 pm IST
ഓരോ വിമാനത്തിനും 100.85 മില്യണ്‍ യൂറോയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറില്‍ ഓരോ വിമാനത്തിനും 91.75 മില്യണ്‍ യൂറോയായി കുറഞ്ഞു.

ന്യൂദല്‍ഹി :എന്‍ഡിഎ സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് യുപിഎ സര്‍ക്കാര്‍ വാങ്ങിയതിനെക്കാളും 9% വിലക്കുറവിലെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് . 2007 ല്‍ യു പി എ സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു.

ഓരോ വിമാനത്തിനും 100.85 മില്യണ്‍ യൂറോയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറില്‍ ഓരോ വിമാനത്തിനും 91.75 മില്യണ്‍ യൂറോയായി കുറച്ചു.

റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നതിനുള്ള തെളിവാണ് ഈ വിവരങ്ങളെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരു രാജ്യങ്ങളും രഹസ്യമായി സൂക്ഷിക്കും എന്ന് ഉറപ്പുനല്‍കിയിരുന്നു. യുപിഎ സര്‍ക്കാര്‍ തന്നെയാണ് ഇത്തരത്തിലൊരു നിബന്ധന വച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമാണ്.അതുകൊണ്ടുതന്നെ പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.