റഷ്യൻ സൈബർ ചാരന്മാർക്ക് ഇനി രക്ഷയില്ല; യുഎസിൻ്റെ പ്രത്യേക സൈബർ യൂണിറ്റ് തയ്യാർ

Tuesday 24 July 2018 1:55 pm IST

ന്യൂയോർക്ക്: റഷ്യയിൽ നിന്നുമുള്ള സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യുഎസ് ഒരുങ്ങുന്നു. ഇതിനായി പുതിയ സൈബർ യൂണിറ്റ് തന്നെയാണ് പ്രവർത്തനക്ഷമാകുന്നത്. അടുത്തിടെ നടന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ വ്യാപകമായ തരത്തിൽ മോസ്കോയിൽ നിന്നുമുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ സൈബർ ചാരപ്പണി അവസാനിപ്പിക്കാൻ യുഎസ് സൈബർ കമാൻഡ് പ്രത്യേക യൂണിറ്റ് തുടങ്ങിയതായി നാഷണൽ സെക്യൂരിറ്റി ഏജൻസി തലവൻ പോൾ നാക്സോണെ അറിയിച്ചു.

കൊളാറാഡോയിലെ സെക്യൂരിറ്റി കോൺഫൻസിലാണ് പുതിയ യൂണിറ്റിൻ്റെ കാര്യം വ്യക്തമാക്കിയത്.  2016-2017 കാലഘട്ടങ്ങളിൽ പ്രവർത്തിച്ച  ഇൻ്റലിജൻസ് കമ്മ്യൂണിറ്റിയോട് ചേർന്ന് പുതിയ യൂണിറ്റും പ്രവർത്തിക്കുമെന്ന് യുഎസിൻ്റെ സൈബർ യൂണിറ്റ് കമാൻഡർകൂടിയായ അദ്ദേഹം വ്യക്തമാക്കി. റഷ്യയിലെ സ്മോൾ ഗ്രൂപ്പ് യുഎസിനെതിരെ സൈബർ ആക്രമണങ്ങൾ നടത്തിയിരുന്നു. 

മോസ്കോയിലെ സൈബർ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ യുഎസിലെ ഡെമോക്രാട്ടിക് നാഷണൽ കമ്മിറ്റിയുടെ സെർവറിൽ കയറിക്കൂടി പല വിവരങ്ങളും ചോർത്തിയിരുന്നു. പ്രധാനമായും 2016ൽ ഹിലാരി ക്ലിൻ്റണുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചെയർമാൻ ജോൺ പോഡെസ്റ്റയുടെ സ്വകാര്യ ഇമെയിൽ ഐഡി ചോർത്തിയിരുന്നു. എന്നാൽ അമേരിക്കയുടെ ആരോപണങ്ങളെല്ലാം മോസ്കോ തള്ളുകയാണുണ്ടായത്.

സൈബർ ചാരപ്പണിയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിൻ അറിയിച്ചിരുന്നു. അമേരിക്കയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ റഷ്യ ഒരു തരത്തിലുമുള്ള  ഇടപെടലുകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.