തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലന്. നിലവിലെ വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്നും ചിലരുടെ രാഷ്ട്രീയ താല്പര്യമാണ് ഭീമ ഹര്‍ജിയെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമലും വ്യക്തമാക്കി.
അടുത്ത മാസം എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്രപ്രവര്‍ത്തകരടക്കം 105 പേര് ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയിരുന്നു. അവാര്‍ഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമര്‍ശകരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: