ആള്‍ക്കൂട്ട കൊലപാതകം: നിയമ നിര്‍മാണത്തിനും സര്‍ക്കാര്‍ തയാര്‍

Tuesday 24 July 2018 2:25 pm IST
ആള്‍ക്കൂട്ട കൊലപാതകങ്ങളെ കര്‍ശനമായി സര്‍ക്കാര്‍ നേരിടു. ഇത്തരം കൊലപാതകങ്ങള്‍ നേരിടാന്‍ സെക്രട്ടറിതല സമിതി നാല്‍ ആഴ്ചയ്ക്കകം ശുപാര്‍ശകള്‍ സമര്‍പ്പിക്കും.

ന്യൂദല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ എന്തും ചെയ്യാന്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.  ഇതിനായി പുതിയ നിയമം വേണമെങ്കില്‍ അതിനും തയാറാണെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. ആല്‍‌വാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാജ്‌നാഥ് സിംഗ്. 

ആള്‍ക്കൂട്ട കൊലപാതകങ്ങളെ കര്‍ശനമായി സര്‍ക്കാര്‍ നേരിടു. ഇത്തരം കൊലപാതകങ്ങള്‍ നേരിടാന്‍ സെക്രട്ടറിതല സമിതി നാല്‍ ആഴ്ചയ്ക്കകം ശുപാര്‍ശകള്‍ സമര്‍പ്പിക്കും. ആഭ്യന്തര മന്ത്രിയുടെ ഉന്നതതല സമിതി ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയെ തീരുമാനം അറിയിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. 

രാ‍ജസ്ഥാനിലെ ആല്‍‌വാര്‍ ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ച് സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.