കിനെരു ഗ്രാമത്തിന് 200 പശുക്കളെ സമ്മാനിച്ച് മോദി

Tuesday 24 July 2018 2:35 pm IST
റുവാണ്ട പ്രസിഡന്റ് പോള്‍ കാഗെയ്മിന്റെ ‘ഗിരിങ്ക’ പദ്ധതിയ്ക്കുള്ള ഇന്ത്യയുടെ സംഭാവനയെന്ന നിലയിലാണ് പശുക്കളെ സമ്മാനിച്ചത്. എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഒരു പശുവെന്ന റുവാണ്ടന്‍ സര്‍ക്കാറിന്റെ പദ്ധതിയാണ് ഗിരിങ്ക.

റുവാണ്ട: റുവാണ്ടയിലെ കിനെരു ഗ്രാമത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 200 പശുക്കളെ സമ്മാനിച്ചു. റുവാണ്ടയില്‍ പശുക്കള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കുന്നത് അത്ഭുതപ്പെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. റുവാണ്ടന്‍ പ്രസിഡന്റ് പോല്‍ കഗാമെയും മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. 

റുവാണ്ട പ്രസിഡന്റ് പോള്‍ കാഗെയ്മിന്റെ ‘ഗിരിങ്ക’ പദ്ധതിയ്ക്കുള്ള ഇന്ത്യയുടെ സംഭാവനയെന്ന നിലയിലാണ് പശുക്കളെ സമ്മാനിച്ചത്. എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഒരു പശുവെന്ന റുവാണ്ടന്‍ സര്‍ക്കാറിന്റെ പദ്ധതിയാണ് ഗിരിങ്ക. 2006ലാണ് പദ്ധതി ആരംഭിച്ചത്. 3.5ലക്ഷം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഗുണകരമായിട്ടുണ്ട്.

സര്‍ക്കാര്‍ പശുവിനെ നല്‍കുന്ന കുടുംബങ്ങള്‍ അവരുടെ പശുക്കള്‍ക്ക് ജനിച്ച ആദ്യ കിടാവിനെ അയല്‍ക്കാര്‍ക്കു നല്‍കണമെന്നാണ് നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.