തെങ്ങ് ചെത്തുതൊഴിലാളികളെ പരിഹസിച്ച് ആനത്തലവട്ടം

Tuesday 24 July 2018 2:52 pm IST
കെഎസ്ആര്‍ടിസിയില്‍ എല്ലാ പണിയും അറിയാമെന്നാണ് എംഡി ടോമിന്‍ ജെ തച്ചങ്കരി പറയുന്നത്. തച്ചങ്കരിയെ ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിയമിച്ചിരുന്നെങ്കില്‍ തെങ്ങില്‍ കയറുന്നതു കാണാമായിരുന്നു. അതു കാണേണ്ടിവന്നില്ലല്ലോയെന്ന് ആനത്തലവട്ടം പരിഹസിച്ചു.

തിരുവനന്തപുരം: തെങ്ങ് ചെത്തുതൊഴിലാളികളെ അപമാനിച്ച് സിപിഎം സംസ്ഥാന നേതാവ് ആനത്തലവട്ടം ആനന്ദന്‍. കെഎസ്ആര്‍ടിസി സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് ആനത്തലവട്ടം ചെത്തുതൊഴിലാളികളെ അപമാനിച്ച്  സംസാരിച്ചത്. 

കെഎസ്ആര്‍ടിസിയില്‍ എല്ലാ പണിയും അറിയാമെന്നാണ് എംഡി ടോമിന്‍ ജെ തച്ചങ്കരി  പറയുന്നത്. തച്ചങ്കരിയെ ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിയമിച്ചിരുന്നെങ്കില്‍ തെങ്ങില്‍ കയറുന്നതു കാണാമായിരുന്നു. അതു കാണേണ്ടിവന്നില്ലല്ലോയെന്ന് ആനത്തലവട്ടം പരിഹസിച്ചു. 

തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല. തച്ചങ്കരിക്ക് ആ ചരിത്രമൊന്നും അറിയില്ല. തച്ചങ്കരിയുടെ ഉത്തരവുകള്‍ക്ക് വലിയ വിലയൊന്നും കല്‍പ്പിക്കുന്നില്ല.തച്ചങ്കരിയെ മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടില്ല. അതിന്റെ ആവശ്യമില്ല. തച്ചങ്കരി പണി മടുത്ത് ഇങ്ങിപ്പോവുമെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ടോമിന്‍ ജെ തച്ചങ്കരിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.