ഏഥന്‍സില്‍ കാട്ടുതീ 60 പേര്‍ മരണപ്പെട്ടു

Tuesday 24 July 2018 4:18 pm IST

 ഏഥന്‍സ്: ഗ്രീസിലെ ആറ്റിക്ക മേഖലയില്‍ വന്‍കാട്ടു തീ. 60ലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കാറുകളടക്കം അനവധി വാഹനങ്ങള്‍ കത്തിയമര്‍ന്നു. തലസ്ഥാനമായ ഏഥന്‍സിനു സമീപമാണ് കാട്ടുതീ ഉണ്ടായ മേഖല. 

സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം 50 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ അധ്വാനിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാട്ടു തീ പടര്‍ന്നു പിടിച്ചതോടെ വഴിയിലുണ്ടായിരുന്നതും പാര്‍ക്ക് ചെയ്തിരുന്നതുമായ നൂറുകണക്കിന്  വാഹനങ്ങള്‍ കത്തുകയായിരുന്നു.

കനത്ത പുകയില്‍ പെട്ട് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചത്. മരിച്ചവരിലേറെയും വിനോദ സഞ്ചാരികളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.