ഭീകരാക്രമണം: മുപ്പതു മാസത്തിനുള്ളില്‍ വീരമൃത്യു വരിച്ചത് 35 സൈനികര്‍

Tuesday 24 July 2018 4:42 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍  കഴിഞ്ഞ മുപ്പതു മാസത്തിനുള്ളില്‍  സൈനിക ക്യാമ്പുകളിലുണ്ടായ ഭീകരാക്രമണങ്ങളില്‍  വീരമൃത്യു വരിച്ചത് 35 സൈനികര്‍. ആക്രമണങ്ങളില്‍ 40 സൈനികര്‍ക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 15 ഭീകരരും കൊല്ലപ്പെട്ടു.

2016 ല്‍ മാത്രം അഞ്ച് സൈനിക ക്യാമ്പുകളിലായി നടന്ന  ഭീകരാക്രമണത്തില്‍  26  സൈനികര്‍ വീരമൃത്യു വരിച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്‌റെ ലോക്്സഭയില്‍  എഴുതി നല്‍കിയ മറുപടിയില്‍  വിശദീകരിച്ചു. 2017 ല്‍  മൂന്നും ഈ വര്‍ഷം ഇതുവരെ ആറും സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. സൈനിക ക്യാമ്പുകള്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതായും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

ഭീകരര്‍ക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുവ്യക്തമായ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണങ്ങളെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും സൈനിക തലത്തിലും വിശദമായ അവലോകനം നടത്തിയതായി ഭാമ്‌റെ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.